Wednesday, September 10, 2014



 7    എച്ച്മുക്കുട്ടി
 ജീവിതത്തിലെ കൂടുതൽ സമയവും യാത്രക്കായി നീക്കിവച്ച ഒരപൂർവ വ്യ ക്തിത്വത്തിന്റെ ഉടമയാണ് കല എന്ന എച്ച്മുക്കുട്ടി. ആർക്കിട്ടെക് ആയ ഭർത്താവിനോടൊപ്പം ഇന്ത്യയുടെ പലഭാഗങ്ങളിൽ  താമസിക്കാനും തൊഴിലാളി സ്ത്രീകളു മായി അടുത്തിട പഴകാനും ലഭിച്ച  
അവസരങ്ങളിലൂടെ  പുതിയ പുതിയ അനുഭവങ്ങൾ  ആർജ്ജിക്കുന്നതിനും അത് തന്റെ രച
നയിൽ പ്രതിഫലിപ്പിക്കുന്നതിനും എച്ച്ച്മുക്കുട്ടിക്കു കഴിഞ്ഞു. ജീവിതം പഠിച്ചുള്ള  രചനാ 
ശൈലി . എച്ചുമുക്കുട്ടിയുടെ കഥകൾ  വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് 
സംവദിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ജീവിതവും ഒരുപാട് പാഠങ്ങൾ അവർക്ക്  നല്കി.
അമ്മീമ്മ എന്ന അടുത്ത ബന്ധുവാണ്  കഥാകാരിയുടെ ജീവിതത്തെ ഏറ്റവും സ്വാധിനിച്ചത്.
സ്ത്രീ  മറക്കുടയ്ക്കുള്ളിലും അന്തപ്പുരത്തിലും മാത്രം ഒതുങ്ങിയ കാലത്ത്   പ്രതിസന്ധികളെ സധീരം നേരിട്ട് സ്വാതന്ത്രയായി  ജീവിച്ച   അമ്മീമ്മയെക്കുറിച്ചുള്ള  ഓർമ്മക്കുറിപ്പുകൾ ആണ് അമ്മീമ്മക്കഥകൾ എന്ന് വേണമെങ്കിൽ  പറയാം. പക്ഷെ അതൊരു കാലഘട്ടത്തിന്റെ സത്യസന്ധമായ ചരിത്രമായി മാറുമ്പോൾ  അമ്മീമ്മക്കഥകൾ  നമുക്ക് കഥകൾക്കും അപ്പുറം ഒരനുഭവമായിമാറുന്നു. ഇത് ഒരു തുടക്കം മാത്രം. സാഹിത്യലോകത്ത് എച്ച്മുക്കുട്ടിയുടെ പേരും താമസംവിന  തെളിമയാർന്നു നില്ക്കുമെന്നത് നിസ്സംശയം പറയാം.







അമ്മീമ്മക്കഥകള്‍     (കഥകള്‍ )










അവതാരിക പി ഇ ഉഷ, ചന്തു നായര്‍ പ്രകാശകന്‍   ടി ആര്‍ ചന്ദ്രദത്ത്  സ്വീകര്‍ത്താവ്  വി ആര്‍ സന്തോഷ്
 വേദി കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ തിയതി 19 ജനുവരി 2014  

വില 90 രൂപ
പേജ് 104
കവര്‍:   റഫീക്ക് ഡിസൈന്‍                 

1 comment: