13 .ശ്രീജ വേണുഗോപാൽ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത്
അവിട്ടത്തൂർ പൊന്നാത്ത് സാവിത്രിയമ്മയുടെയും രാമുനായരുടെയും മകളായി ജനനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ
ഭർത്താവിനോടും രണ്ട് ആണ്‍കുട്ടികളോടുമൊപ്പം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്ഥിരതാമസം. ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിക്കാറുണ്ട്.
സോഷ്യൽ മീഡിയയിലും സജീവമാണ്. ശ്രീജയുടെ പ്രഥമ കൃതിയാണ് കൊടുവേലിപ്പൂക്കൾ
എന്ന കഥാ സമാഹാരം . ഇത്രയും മനോഹരമായ കഥകളും ആയി ഈ കഥാകാരി എവിടെയാണ്
ഒളിച്ചിരുന്നത് എന്ന് അവതാരകയായ ശ്രീമതി കെ പി സുധീര അത്ഭുതപ്പെട്ടു എന്നത്
തന്നെ ശ്രീജയുടെ കഥകളുടെ മഹത്വം വെളിപ്പെടുത്തുന്നു.
കൊടുവേലിപ്പൂക്കൾ - കഥാ സമാഹാരം കഥാകൃത്ത് : ശ്രീജ വേണുഗോപാൽ. പ്രകാശക: ശ്രീമതി കെ.പി.സുധീര. സ്വീകര്‍ത്താവ് :ശ്രീമതി പൊന്നാത്ത് സാവിത്രിയമ്മ
നാട് ഗുരുവായൂർ. യു എ ഇ യിലെ റാസ് അൽ ഖൈമയിൽ കഴിഞ്ഞ 30 വർഷങ്ങളായി ഭര്‍ത്താവ് ഭാസ്കരനും മക്കൾക്കുമൊപ്പം താമസം..
ചെറുപ്പം മുതൽ അക്ഷരങ്ങളോടുള്ള സ്നേഹവും ആരാധനയും ഇപ്പോഴും തുടരുന്നു. വായനയും
എഴുത്തുമാണ് ഹോബി. പ്രവാസ ജീവിതത്തിന്റെ വിരസത മാറ്റുവാനാണ് എഴുത്തിൽ
ശ്രദ്ധ ഊന്നിയത് .താളിയോല എന്ന ഫേസ് ബുക്ക് ഗ്രൂപ്പിന്റെ സാരഥി യാണ്. മഹിതം
എന്ന സ്വന്തം പേജിൽ സ്വയം പ്രകാശിതമായ ഏതാനും കവിതകളുടെ സമാഹാരമാണ്
മഹിതയുടെ പ്രഥമ കൃതിയായ നോവുപാടം . ശ്രീ ചന്തു നായർ പ്രഗത്ഭമായ അവതാരിക കൊണ്ട് നോവുപാടത്തെ അനുഗ്രഹിച്ചു. 'നോവുപാടം ' - കവിതാസമാഹാരം കവയിത്രി: മഹിത പ്രകാശകന്‍: ശ്രീ വിദ്യാധരൻ മാസ്റ്റർ (സംഗീതസംവിധായകൻ) സ്വീകര്‍ത്താവ് :ശ്രീ പ്രിയനന്ദൻ(സിനിമസംവിധായകൻ ) വേദി: വൈലോപ്പിള്ളി ഹാൾ ,കേരള സാഹിത്യ അക്കാദമി, തൃശൂർ തിയ്യതി: 9- 11 -2014 അവതാരിക :ശ്രീ ചന്തു നായർ (തിരക്കഥാ കൃത്ത് ,സംവിധായകൻ) കവര്‍:സുമേഷ് പെരളശ്ശേരി പ്രസാധനം: സീയെല്ലെസ് ബുക്സ് തളിപ്പറമ്പ്