Wednesday, July 27, 2016

മഴനൂലുകൾ മനയുന്ന നോവ് ....

മഴനൂലുകൾ  മനയുന്ന നോവ് ....

സീയെല്ലെസ് ബുക്സിനാൽ മെനയപ്പെട്ട, ഗിരീഷ് എന്ന ഗ്രാമീണന്റെ പ്രഥമകൃതി  മഴനൂലുകൾ  മനയുന്ന നോവ് ..സുഖമുള്ളൊരു നോവായി  നിങ്ങളുടെ മുന്നിലെത്തുന്നു. ഒരു  പ്രത്യേക ലക്‌ഷ്യം മുന്നിൽ കണ്ടാണ് ഈ പുസ്തകം പുറത്തിറക്കുന്നത്. ഇതിന്റെ എത്ര പതിപ്പുകൾ ഇറങ്ങിയാലും  ഇതിൽ നിന്നുള്ള ലാഭം മുഴുവനായും ആർ സി സി ക്ക് കൊടുക്കുവാനാണ് ഗ്രാമീണന്റെ തീരുമാനം. ഈ സദ്ദുദ്ദേശ്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. ലക്‌ഷ്യസാക്ഷാത്ക്കാരത്തിന്‌ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്. ക്യാൻസർ എന്ന മാരകരോഗത്താൽ വേദനിക്കുന്ന ഒരാൾക്കെങ്കിലും ഒരുകൈ സഹായം...അണ്ണാൻകുഞ്ഞിനും തന്നാലായത്....!!
കൃതി: മഴനൂലുകൾ മനയുന്ന നോവ് ( കവിതകൾ )
കവി: ഗ്രാമീണൻ
അവതാരിക: അക്കിത്തം
ആസ്വാദനം: പ്രൊഫ.ശ്രീലകം വേണുഗോപാൽ
കവർ: ഇസ്ഹാഖ് വി പി
വില:  60 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
കുവൈറ്റിൽ നിന്നും ഒരു കഥാസമാഹാരം കൂ‍ടി, ഇപ്പൊഴും തുടരുന്ന ജൂൺ മഴപ്പെയ്ത്തിൽ ഒരു കുളിരനുഭവമായി സീയെല്ലെസ് ബുക്സ് സന്തോഷപൂർവം സമർപ്പിക്കുന്നു. “വെയിലേറ്റം” സാഹിത്യ രംഗത്തെ അപൂർവ രചനയായ "ഒട്ടകക്കൂത്തി"നും സംഘ രചിതാക്കളിൽ ഒരാളായ "അബ്ദുല്ലത്തീഫ് നീലേശ്വര" ത്തിന്റെ "കള്ളന്റെ സുവിശേഷങ്ങൾ" എന്ന കഥാസമാഹാരത്തിനും പിന്നാലെ സംഘ രചിതാക്കളിൽ ഉൾപ്പെടുന്ന സതീശൻ പയ്യന്നൂരിന്റെ വെയിലേറ്റം വായനക്കാർക്ക് ഒരു നവ്യാനുഭവം ആയിരിക്കും.
വെയിലേറ്റം-(കഥാസമാഹാരം)
രചന: സതീശൻ പയ്യന്നൂർ
അവതാരിക: ജവാഹർ കെ എഞ്ചിനീയർ
കവർ: പ്രകാശൻ പുത്തൂർ
വില 100 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് .