Friday, April 19, 2013

തീവ്രവാദ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന്റെ നില നിൽപ്പിനെത്തന്നെ
ദോഷമായി ബാധിക്കും . എന്നാൽ പടന്നക്കാരൻ എന്ന ഷബീറലിയുടെ ചിന്തകളിലെ തീവ്രഭാവം കയ്യടിയോടെ സ്വീകരിക്കുകയാണ് നാം. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ പേരെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കുറേപ്പേർ ഈ ലേഖനങ്ങൾക്കു നേരെ വാളുയർത്തിയേക്കാം... അവരെപ്പോലും തന്റെ രചനാവൈഭവത്താൽ തന്നോട് ചേർത്തു നിർത്തി പറയാനുള്ളത് വായമൂടിക്കെട്ടാതെ ഉറക്കെ പറയുവാനുള്ള ഷബീറലിയുടെ ആത്മ വിശ്വാസം പടന്നക്കാരൻ എന്ന ഈ ലേഖന സമാഹാരത്തിൽ ഉടനീളം കാണാം .
ബഷീർ വള്ളിക്കുന്നിന്റെ അവതാരികയും റിയാസ് ടി അലിയുടെ കവർ ഡിസൈനും ഈ പുസ്തകത്തിന്റെ മുതൽക്കൂട്ടാണ്
ഏപ്രിൽ 2 6 നു ദുബായിൽ വച്ച് നടക്കുന്ന പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ എല്ലാ പ്രവാസി സുഹൃത്തുക്കളോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു .

Thursday, April 18, 2013

നരകക്കോഴികൾ


പ്രവാസ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ് നരകക്കോഴികൾ ... പുറം മോടികൾക്കും മായക്കാഴ്ച്ചകൾക്കുമപ്പുറം വെന്തുരുകുന്ന ദിനരാത്രങ്ങളുടെ വിലാപങ്ങൾ ഇതിലെ ചിലകഥകൾ നമ്മുടെ നെഞ്ചിൽ തീ കോരിയിടുന്നു . മനുഷ്യജന്മത്തിന്റെ വിചിത്ര രീതികളും വിഹ്വലതകളും മറ്റു ചില കഥകളെ സമ്പന്നമാക്കുന്നു ... ഗൌരവവും തമാശയും കലർന്ന രചനാ ശൈലി . ചെറുതും വലുതുമായ മുപ്പതിലേറെ കഥകളുടെ സമാഹാരമാണ് നരകക്കോഴികൾ .
ബ്ലോഗിൽ മാത്രമല്ല ആനുകാലികങ്ങളിലും
എഴുതിത്തെളിഞ്ഞ ഇസ്മയിൽ കുറുമ്പടിയുടെ നരകക്കോഴികൾക്ക് നിരക്ഷരനെന്ന മനോജ്‌ രവീന്ദ്രനാണ് അവതാരിക എഴുതിയിട്ടുള്ളത് . അലിഫ്ഷാകുമ്പിടിയുടെ
മനോഹരമായ കവർ ഡിസൈൻ .
2013 ഏപ്രിൽ 21 ന് തുഞ്ചൻപറമ്പിൽ ചേരുന്ന ബ്ലോഗ്‌ മീറ്റിൽ നരകക്കോഴികൾ പ്രകാശിതമാകുന്നു . 
സ്നേഹപൂർവ്വം ക്ഷണിക്കുന്നു