Friday, August 8, 2014

പുസ്തക പ്രകാശനം

പുസ്തകപ്രകാശനം








സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ശിവനന്ദയുടെ "മഞ്ഞ് പൂത്ത വെയിൽ  മരം'' എന്ന കഥാ സമാഹാരവും   മാത്യു തൂവയിലിന്റെ "ഇതള്‍ പൊഴിയും മുമ്പേ '' എന്ന കവിതാസമാഹാരവും ( 06/08/2014 ) ബുധനാഴ്ച്ച ഉച്ച തിരിഞ്ഞു 2.30 നു ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍  വെച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്തു.  മുന്‍ മന്ത്രി ബിനോയ്‌ വിശ്വം, കൂട്ടം അഡ്മിന്‍ എന്‍. എസ്. ജ്യോതികുമാര്‍, നോവലിസ്റ്റ് ശ്രീ വെണ്ണല മോഹന്‍, ഫിലിം ഡയരക്ടർ ശ്രീ ബാലമുരളി, ശ്രീമതി ഇന്ദ്രസേന, ശ്രീമതി ലീലാ എം  ചന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
മഴയും കുളിരും പ്രവൃത്തി ദിവസവും ആയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലേറെ പേർ ചടങ്ങിൽ പങ്കെടുത്തു.

മാത്യു തൂവയിലിന്റെ മകളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ ആയിരുന്നു തുടക്കം. മധുരമായ ഈണത്തിൽ ആലപിച്ച  ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം

ശ്രീ.ബാലമുരളി വേദിയില്‍ ഇരിക്കുന്നവര്‍ക്കും, സദസ്സിനും സ്വാഗതം പറഞ്ഞു.

  കൂട്ടം അഡ്മിന്‍ ശ്രീ ജ്യോതികുമാര്‍ അദ്ധ്യക്ഷനായിരുന്നു .

അദ്ദേഹം  ശിവനന്ദയെയും, ശിവനന്ദയുടെ  മഞ്ഞു പൂത്ത വെയില്‍ മരത്തെയും കുറിച്ച് സദസ്സിനോട് സംസാരിച്ചു. അതിനു ശേഷം ഭദ്ര ദീപം കൊളുത്തുകയെന്ന ചടങ്ങാണ് നടന്നത്. കവി കുരീപ്പുഴ ശ്രീ കുമാറും ശ്രീ  ബിനോയ്‌ വിശ്വവും ആദ്യ തിരി കൊളുത്തി . അവർ ദീപം ശ്രീ ജ്യോതികുമാറിനു കൈമാറി .

പിന്നീട് ഊഴമനുസരിച്ചു നോവലിസ്റ്റ് ശ്രീ വെണ്ണലയും, ഇന്ദ്രസേനയും, ലീല എം ചന്ദ്രനും ആ തിരിയണയാതെ ഭദ്രദീപം പൂര്‍ണ്ണമായി പ്രകശിപ്പിച്ചു .

അതിനു ശേഷം ശ്രീ. ബിനോയ്‌ വിശ്വം  ഉദ്ഘാടന പ്രസംഗം നടത്തി. പിന്നീട് ശിവനന്ദയുടെ  "മഞ്ഞു പൂത്ത വെയില്‍ മരവും" മാത്യു തൂവയിലിന്റെ "ഇതള്‍ പൊഴിയും മുമ്പേയും "  ശ്രീ കുരീപ്പുഴ ശ്രീകുമാർ , ശ്രീ ബിനോയ്‌ വിശ്വത്തിന് നൽകി പ്രകാശനകർമ്മം നിർവഹിച്ചു.

 

പിന്നെ ശ്രീ കുരീപ്പുഴശ്രീകുമാർ കഥകളെയും കവിതകളെയും വിലയിരുത്തി സംസാരിച്ചു. മഞ്ഞ് പൂത്ത വെയിൽ  മരത്തിലെ ഒരു കഥയും ഇതൾ  പൊഴിയും മുമ്പേയിലെ  ഒരു കവിതയും അദ്ദേഹം അവതരിപ്പിച്ചു.
 തുടര്‍ന്ന് ശ്രീ. വെണ്ണല മോഹന്‍  പ്രസംഗിച്ചു.  ഇന്ദ്രസേനയും, ലീല എം ചന്ദ്രൻ ,അഡ്വക്കേറ്റ് കർത്താ, സണ്ണി ചാക്കോ തുടങ്ങിയവർ ആശംസ അർപ്പിച്ചു .
അതിനു ശേഷം ചടങ്ങിൽ പങ്കെടുക്കാൻ സാഹചര്യം ഇല്ലാതിരുന്ന ശിവനന്ദ മൊബൈലില്‍ കൂടി  തന്‍റെ മനസ്സ് തുറക്കുകയും എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.  മധുരമായ ശബ്ദത്തില്‍ വേദിയില്‍ ഇരിക്കുന്നവരെയും, സദസ്സില്‍ ഇരിക്കുന്നവരെയും അവിടെ കൂടിയിരിക്കുന്നവരെയും, എല്ലാറ്റിലുമുപരി നമ്മുടെ കൂട്ടത്തില്‍ ഉള്ള ഒരുപാടു പേരുടെ പേരുകള്‍ ഒന്നൊഴിയാതെ എടുത്തെടുത്തു ആശംസയും നന്ദിയും പറയുമ്പോള്‍ പലപ്പോഴും ശിവനന്ദയുടെ ശബ്ദം സന്തോഷാതിരേകത്താല്‍ അല്പസ്വല്പം ഇടറിയിരുന്നു. അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയരായിരുന്നു ശ്രീ. സുരേഷ് കുമാര്‍ പുഞ്ചയില്‍, ശ്രീ. തിരുടന്‍ മാംമൂസ്, വൈഗഎന്നിവർ. ശിവനന്ദയുടെ പ്രധിനിധിയായി കൂട്ടത്തിലെ പുതിയ കൂട്ടുകാരി റോസ്മി ചടങ്ങിനെത്തി.
  ശ്രീ എം ചന്ദ്രൻ  എല്ലാവർക്കും നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു..


പുസ്തക പ്രകാശനത്തിനെത്തിയവരിൽ പ്രധാനികൾ ഇവരായിരുന്നു.
നില്‍ക്കുന്നവര്‍ ഇടത്ത് നിന്ന് : എം ചന്ദ്രൻ , അഡ്വ. കര്‍ത്ത, നാരദന്‍ (സണ്ണി ചാക്കോ). ആപ്പിള്‍, ജിദ്ദു, റോസ്മി, ബാലമുരളി, ജയശങ്കര്‍, ജ്യോതികുമാറിന്റെ മകന്‍ ഗൌതം, സുരേഷ്.
ഇരിക്കുന്നവര്‍ ഇടത്ത് നിന്ന് : ലീല എം ചന്ദ്രൻ , ഇന്ദ്രസേന, വെണ്ണല മോഹന്‍, കുരീപ്പുഴ ശ്രീകുമാർ , ജ്യോതികുമാര്‍, ശശികുമാര്‍ .
പുസ്തകം ആഗ്രഹിക്കുന്നവർ
clsbuks@gmail.com എന്ന മെയിൽ ഐ ഡി യിലേയ്ക്കു  നാട്ടിലെ  അഡ്രസ്സും ഫോണ്‍ നമ്പരും അയച്ചുതരിക.