Tuesday, August 2, 2016

സീയെല്ലെസിന്റെ ജൂൺ മഴപ്പെയ്ത്തിൽ ഇതാ ഒന്നു കൂടി
അജിമോൻ രാഘവന്റെ "അമ്മദൈവം"
ഒരു പ്രസാധകക്കുറിപ്പ്‌ തയ്യാറാക്കാൻ ഇതുവരെ എനിക്കു തടസ്സങ്ങൾ ഉണ്ടായിട്ടില്ല. ഉള്ളടക്കത്തിലൂടെ കടന്നു പോകുമ്പോൾ തന്നെ എന്തെഴുതണം എങ്ങനെയെഴുതണം എന്ന ഒരു രൂപരേഖ മനസ്സിൽ ഉരുത്തിരിഞ്ഞു വരും. പക്ഷേ അമ്മദൈവം എന്റെ മുന്നിൽ വലിയൊരു ചോദ്യ ചിഹ്നം ആയി നിന്നു. എഴുതാൻ തുടങ്ങുമ്പോളെല്ലാം അകാരണമായ ഒരു വിങ്ങൽ മനസ്സിനെ കുത്തി നോവിച്ചു. ആമുഖം കിട്ടിയപ്പോൾ ആണ് അതിന്റെ കാരണം എനിക്കു വ്യക്തമായത്. ഇതിലെ കവിതകൾ വെറും അക്ഷരങ്ങളുടെ കൂട്ടമല്ല, നൊന്തുപിടഞ്ഞ ഒരാത്മാവിന്റെ അടക്കാനാവാത്ത സംഘർഷങ്ങളുടെ ബഹിർസ്ഫുരണമാണ്. അമ്മ കൈതൊട്ടനുഗ്രഹിച്ച അക്ഷരസാന്ത്വനം. കൂടുതൽ പറയുന്നില്ല. അനുഭവിച്ചറിയുമ്പോഴാണ് ആത്മസംതൃപ്തി അതിന്റെ പൂർണ്ണനിറവിൽ ലഭിക്കുന്നത്. അജിമോൻ രാഘവൻ എന്ന കവി സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിക്കും എന്നത് നിസ്സംശയമാണ്.
അമ്മദൈവം (കവിതകൾ)
കവി: അജിമോൻ രാഘവൻ
അവതാരിക: ഡോ. കെ എസ് രവികുമാർ
കവർ: സുമേഷ് പെരളശ്ശേരി
വില: 60 രൂപ
പ്രസാധനം: സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരി
ജുവൈരിയ സലാം.
ജീവിതം കടൽ പോലെ തിരമാലകൾ നിറഞ്ഞതാകയാൽ അനുഭവങ്ങൾക്കും ഓർമ്മകൾക്കും അതിന്റെ  പ്രക്ഷുബ്ധതയുണ്ടാകും. എന്നാൽ ചെറിയ രീതിയിൽ കാറ്റും കോളുമായി ഒഴുകി നീങ്ങിക്കൊ ണ്ടി രിക്കുന്ന സ്വന്തം ജീവിതത്തിലെ കുഞ്ഞനുഭവങ്ങൾ അടുക്കളയിലെ തിരക്കിനിട യിലും കുറിച്ച് വെയ്ക്കാനും സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനും എതിർപ്പുകൾ അതിജീവിച്ച് പരിശ്രമം തുടരുന്ന ജുവൈരിയ സലാം, അലസതകൊണ്ടും അതിജീവനത്തിനുള്ള സാഹചര്യക്കുറവു കൊണ്ടും അകത്തളങ്ങളിൽ ഒതുങ്ങുന്ന അല്ലെങ്കിൽ ഒതുക്കപ്പെടുന്നവർക്ക് ഒരു പ്രചോദനമാണ്. ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ തീര്ച്ചയായും ഒരു നല്ല വായനാനുഭവം ആയിരിക്കും.
ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ (ഓർമ്മക്കുറിപ്പുകൾ)
ജുവൈരിയ സലാം
അവതാരിക: .നജീബ് മൂടാടി
കവർ :ശബ്ന സുമയ്യ
വില: 80 രൂപ
പ്രസാധനം :സീയെല്ലെസ് ബുക്സ്.