എന്റെ അക്ഷരക്കൂട്ടായ്മയുടെ സന്തോഷവർഷമാണ്.
സീയെല്ലെസ് ബുക്സിന്റെ സുവർണ്ണ വർഷം.
നൂറിലേറെ പുസ്തകങ്ങൾ സ്വന്തമായുള്ള കണക്കിന്റെ മാന്ത്രികൻ ശ്രീ.പള്ളിയറ ശ്രീധരന്റെ 3 പുസ്തകങ്ങളുടെ പുനർ പ്രസിദ്ധീകരണവുമായാണ് ജനുവരി എത്തിയത്.
ഗണിതം ഒരു പ്രശ്നമല്ലെന്നും അത് എങ്ങനെ കൗതുകകരമായി കൈകാര്യം ചെയ്യാമെന്നും വ്യക്തമാക്കുന്നു ഈ പുസ്തകങ്ങൾ.
തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് അതേ മാസം 5 പുസ്തകങ്ങൾ കൂടി പ്രകാശിതമായി.
സീയെല്ലെസ് ബുക്സിന്റെ കഥകളുടെയും കവിതകളുടെയും സമാഹാരങ്ങൾ
ഭാവാന്തരങ്ങൾ
ചിരുകകൾ ചിലയ്ക്കുമ്പോൾ

ഗഫൂർഎടക്കരയുടെ ആദ്യ കൃതി അഗ്നിച്ചിറകുകൾ ,

കുഞ്ഞൂസ് കാനഡ യുടെ ആദ്യ കൃതി നീർമിഴിപ്പൂക്കൾ

എന്നിവ.
മുൻ സമാഹാരങ്ങളിലും മറ്റുവ്യക്തിഗത പുസ്തകങ്ങളിലും എന്നപോലെ തന്നെ പുതിയ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുക ,അവരുടെ കൃതികൾ വെളിച്ചം കാണാൻ സഹായിക്കുക എന്ന ലക്ഷ്യം ഇവിടെയും സാദ്ധ്യമാക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട് .
ഫെബ്രുവരി മാസം യുവകവയിത്രി അഞ്ജു കൃഷ്ണയുടെ ഇനിയും പെയ്യാത്ത മഴ എന്ന പുസ്തകത്തിന്റെപ്രകാശനം തിരുവനന്തപുരത്ത് നടന്നു.
സീയെല്ലെസ് ബുക്സിന്റെ ആദ്യ ഇംഗ്ലീഷ് പുസ്തകം ശ്രീ അൻവർ സാദത്തിന്റെThe moral stories
മാർച്ചുമാസം ആലപ്പുഴയിൽ വച്ചു് പ്രകാശിതമായി .പേര് സൂച്പ്പിക്കുന്നതുപോലെ തന്നെ കുട്ടികൾക്കായുള്ള ഗുണപാഠ കഥകളാണ് ഇതിൽ ഉള്ളത്.
ആശംസകൾ,അവതാരിക ,ആസ്വാദനം,പഠനം എന്നിവയെല്ലാം ചേർന്ന ഒരു കനപ്പെട്ട സമാഹാരമാണ് ഇത്. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതും സന്തോഷം തരുന്നു.
മെയ് മാസം തന്നെ ശ്രീ റഷീദ് തൊഴിയൂരിന്റെ ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി എന്ന പുസ്തകത്തിന്റെ പ്രകാശനം ഖത്തറിൽ വച്ചു നടന്നു.(റഷീദിന്റെ പുതിയ പുസ്തകത്തിന്റെ ജോലികൾ ആരംഭിച്ചു എന്നാ സന്തോഷവും പങ്കു വയ്ക്കുന്നു.)
ഗിരിജ നവനീത കൃഷ്ണന്റെ തൂലികയില്‍ പിറവികൊണ്ട 27 ശക്തമായ കവിതകളുടെ സമാഹാരമായ 'പഞ്ചഭൂതാത്മകം ബ്രഹ്മം' -എന്ന കവിതാസമാഹാരം ആലുവ ഇംഗ്ളീഷ് ലാന്‍ഗ്വേജ് ഇന്‍സ്റ്റിട്ട്യുട്ടിൽ വച്ച് ആഗസ്റ്റ് മാസത്തിൽ നടന്നു

ആഗസ്റ്റ് 4 നായിരുന്നു പഞ്ചഭൂതാത്മകം ബ്രഹ്മത്തിന്റെ പ്രകാശനം ആലുവായിൽ വച്ച് എങ്കിൽ ആഗസ്റ്റ് 6 നു ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ഒരു കഥാസമാഹാരവും ഒരു കവിതാ സമാഹാരവും.
ശ്രീ മാത്യു തൂവയിലിന്റെ ഇതൾ പൊഴിയും മുമ്പേ ആണ് കവിതാ സമാഹാരം.
ശിവനന്ദ യുടെ മഞ്ഞുപൂത്ത വെയിൽ മരം കഥാ സമാഹാരവും.
കൂട്ടം ഗ്രൂപ്പ് ആണ് ഈ പുസ്തകങ്ങളുടെ പ്രകാശനത്തിന് സൗകര്യം ഒരുക്കിയത്. സ്വയം വെളി പ്പെടുത്താതെ മറഞ്ഞിരുന്ന ശിവനന്ദ ഫോണിലൂടെ തന്റെ സാന്നിധ്യം അറിയിച്ചത് എല്ലാവർക്കും
വളരെ കൌതുകമായി .
നവംബർ മാസം തിരക്കിന്റെതായിരുന്നു .നവംബർ 4 ന് ശ്രീ അനിൽ കുര്യാത്തിയുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് വച്ച് നടന്നു.


നവംബർ 9 ന് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ വച്ച് ശ്രീമതി ശ്രീജാ വേണുഗോപാലിന്റെ കൊടുവേലിപ്പൂക്കൾ എന്ന കഥാ സമാഹാരവും
ശ്രീമതി മഹിതാ ഭാസ്ക്കരന്റെ നോവുപാടം
എന്ന കവിതാസമാഹാരവും പുറത്തിറങ്ങി .
നവംബർ 16നും രണ്ടുപുസ്തകങ്ങൾ പുറത്തിറങ്ങി .
എറണാകുളത്ത് വച്ചു ശ്രീ പോൾ സണ്‍ തേങ്ങാപ്പുരയ്ക്കലിന്റെ ചാത്തനേറു് എന്നപുസ്തകവും
കണ്ണൂര് വച്ച് ശ്രീമതി ശാന്താ കാവുമ്പായിയുടെഎന്റെ കുഞ്ഞിരാമേട്ടൻ നിങ്ങളുടെയും എന്ന
പുസ്തകവും.
അടുത്ത രണ്ടു പുസ്തകങ്ങൾക്ക് കടൽ കടന്നു പോകാനുള്ള അവസരമാണ് ഡിസംബർ ഒരുക്കിയത്.എനിക്കും .
പ്രതിഭ കുവൈറ്റിന്റെ പതിനാലു കഥാകാരുടെ റൂബാറിലെ നഹ് ലകൾ എന്ന കഥാസമാഹാരം കുവൈറ്റിൽ വച്ച് പ്രകാശിതമായി.

ഈ വിജയത്തിനു പിന്നിൽ ഒരു പാടുപേരുടെ സഹായവും അദ്ധ്വാനവും ഉണ്ടായിരുന്നു എന്നത് നന്ദിയോടെ സ്മരിക്കുന്നു. സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ -സിനിമ .ടി വി -മാദ്ധ്യമ രംഗത്തെ പ്രമുഖരെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെ സന്തോഷവും പങ്കിടുന്നു.
ഏവരുടെയും സഹകരണം ഇനിയുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.