Wednesday, November 12, 2014

മാഞ്ഞുപോയ ശീർഷകങ്ങൾ

സീയെല്ലെസ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ

14 .നൈനീക നിധി
ഓർമ്മയില്ലേ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തിയ,

ജീവിതത്തിന്റെ നടവഴികളില്‍ എപ്പോഴോ
എന്റെ ഓരം ചേര്‍ന്ന് നടന്നു തുടങ്ങിയ ശിവനന്ദയെ. (മഞ്ഞ്‌ പൂത്ത വെയില്‍ മരം.)
"ആരാണവള്‍...?
അവളെ ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം.അവളുടെ അക്ഷരങ്ങളില്‍ തിളയ്ക്കുന്നത്
എന്റെ വിചാര വികാരങ്ങളാണ് .
(ഇനി ഞാന്‍ തന്നെയാണോ അവള്‍ ...?!!
അതും എനിക്ക് നിശ്ചയമില്ല. .)"
"ഒരു നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറം സുരക്ഷിതയാക്കി നിര്‍ത്തി
ശിവനന്ദയെ അവളുടെ കഥകളിലൂടെ മാത്രം
ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു''
എന്നാണ് ഞാൻ പറഞ്ഞത്.
അവൾ എനിക്ക് എന്നെപ്പോലെ ഒരുവൾ എന്നായിരുന്നെങ്കിൽ
എന്റെ മകളെപ്പോലെ ഒരുവൾ
കാണാമറയത്ത് നിന്ന് പ്രണയ കവിതകൾ പാടുന്നത് നിങ്ങളേയും കേൾപ്പിക്കാനുള്ള നിയോഗം എനിക്ക് ലഭിച്ചിരിക്കുന്നു.
ആരാണിവള്‍...?
ഇവളെയും ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം. ഇവളുടെ കവിതകൾ നിങ്ങൾക്കും ഇഷ്ടപ്പെടും.
ആ ഹൃദയത്തുടിപ്പുകൾ നിങ്ങളും തൊട്ടറിയും.
ഇവളെയും തിരശീലയ്ക്കു പിന്നിൽ നിർത്തി,
മാഞ്ഞുപോയ ശീർഷകങ്ങളിലൂടെ ഞാൻ പരിചയപ്പെടുത്തുന്നു.
ഇവൾ നൈനീക നിധി ....കവിതകളുടെ കൂട്ടുകാരി.