തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ഇസ്മയിൽ കുറുമ്പടിയുടെ നരകക്കോഴി എന്ന കഥാ സമാഹാരം
ശ്രീ ആബിദ് അരീക്കോടന് നല്കിയും,
ജിലു ആഞ്ചലയുടെ വേനൽപ്പൂക്കൾ
എന്ന കവിതാ സമാഹാരം
ഡോ . അബ്സർ മുഹമ്മദ് ,ശ്രീ റിയാസ് ടി അലിക്ക് നൽകിയും നിർവഹിച്ചു.
2013 ഏപ്രിൽ 2 1 ന് തുഞ്ചൻ പറമ്പിൽ ചേർന്ന ബ്ലോഗേഴ്സ് മീറ്റിൽ വച്ചായിരുന്നു പ്രകാശനം നടന്നത് . നരകക്കോഴി എന്ന പുസ്തകം മനോജ് രവീന്ദ്രനും, വേനൽപ്പൂക്കൾ മനു നെല്ലായയും സദസ്യർക്ക് പരിചയപ്പെടുത്തി .
പുസ്തകങ്ങളെപ്പറ്റി :
നരകക്കോഴി
പ്രവാസ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ് നരകക്കോഴി... പുറംമോടികൾക്കും മായക്കാഴ്ച്ച കൾക്കുമപ്പുറം വെന്തുരുകുന്ന ദിനരാത്രങ്ങളുടെ വിലാപങ്ങൾ നിറഞ്ഞ ഇതിലെ ചിലകഥകൾ നമ്മുടെ നെഞ്ചിൽ തീ കോരിയിടുന്നു . മനുഷ്യജന്മത്തിന്റെ വിചിത്ര രീതികളും വിഹ്വലതകളും മറ്റു ചില കഥകളെ സമ്പന്നമാക്കുന്നു ... ഗൌരവവും തമാശയും കലർന്ന രചനാ ശൈലി . ചെറുതും വലുതുമായ മുപ്പതിലേറെ കഥകളുടെ സമാഹാരമാണ് നരകക്കോഴി.
ബ്ലോഗിൽ മാത്രമല്ല ആനുകാലികങ്ങളിലും എഴുതിത്തെളിഞ്ഞ ഇസ്മയിൽ കുറുമ്പടിയുടെ നരകക്കോഴിക്ക് നിരക്ഷരനെന്ന മനോജ് രവീന്ദ്രനാണ് അവതാരിക എഴുതിയിട്ടുള്ളത് . അലിഫ് ഷാ കുമ്പിടിയുടെ മനോഹരമായ കവർ ഡിസൈൻ .
വേനൽപ്പൂക്കൾ
ജിലു ആഞ്ചലയുടെ രണ്ടാമത്തെ കവിതാ സമാഹാരമാണ് വേനൽപ്പൂക്കൾ . ആദ്യ
സമാഹാരമായ ഇതൾ കൊഴിഞ്ഞൊരു നിശാഗന്ധിയുടെ ഭംഗിയും ആഴവും തുടിപ്പും ഈ
കൃതിയിലും നിലനിർ ത്താൻ ജിലുവിനു കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട
ഒരു പ്രത്യേകത തന്നെയാണ് .
ശ്രീ പി പി ശ്രീധരനുണ്ണിയുടെ പ്രൗഡസുന്ദരമായ അവതാരികയും ശ്രീ കുരീപ്പുഴ
ശ്രീകുമാർ ,ശ്രീ മനു നെല്ലായ എന്നിവരുടെ ആസ്വാദനവും വേനൽപ്പൂക്കളുടെ
മാറ്റ് വർദ്ധിപ്പിക്കുന്നു . റഫീക്ക് ഡിസൈൻ ആണ് ഇതിന്റെ കവർ
ഡിസൈൻ ചെയ്തിട്ടുള്ളത് .