Sunday, August 10, 2014

പുസ്തകപ്രകാശനം

പുസ്തകപ്രകാശനം

 'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം



സീ എൽ എസ് ബുക്സ്  തളിപ്പറമ്പ് പ്രസിദ്ധീകരിച്ച ഗിരിജാ നവനീതകൃഷ്ണ ന്റെ 'പഞ്ചഭൂതാത്മകം ബ്രഹ്മം' എന്ന കവിതാസമാഹാരം ആലുവ ഇംഗ്ളീഷ് ലാൻഗ്വേജ്  ഇൻസ്റ്റിട്ട്യുട്ടിൽ വച്ച് 4-8-2014 ന്

 

 മഹാത്മാ ഗാന്ധി  യൂനിവെഴ്സിറ്റി മുൻ വൈസ് ചാൻസലർ ശ്രീ സിറിയക് തോമസ്‌ , ഷാർജാ എമിറേറ്റ്സ്  നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ.രവി തോമസിന് നൽകി പ്രകാശനം ചെയ്തു.


ഡോ. അജു കെ നാരായണൻ (മലയാളം  ഡിപ്പാർട്ട്മെന്റ് ,യൂ സി കോളേജ്, ആലുവ )  ബുക്ക് റിവ്യു നടത്തി

ഡോ.സാബു ഡി മാത്യു (മലയാളം ഡിപ്പാർട്ട്മെന്റ് ,സെന്റ്‌ തോമസ്‌ കോളേജ് ,പാല )പ്രസ്തുത സമാഹാരത്തിലെ കവിതകൾ മനോഹരമായി പാരായണം ചെയ്തു.
ശ്രീ കെ പി  ഉണ്ണികൃഷ്ണൻ, ശ്രീ ബരേറ്റോ , യൂ സി കോളേജ് മുൻ പ്രിൻസിപ്പാൾ ശ്രീ ഏ എം ചാക്കോ തുടങ്ങിയവരുടെ സാന്നിദ്ധ്യം ചടങ്ങിനു ചാരുതയേറ്റി. നിറഞ്ഞ സദസ്സിനു ഹൃദ്യമായ ഒരനുഭവമായിരുന്നു ഈ പുസ്തകപ്രകാശനച്ചടങ്ങ്‌.




.