Saturday, January 25, 2014

അഞ്ചു പുസ്തകങ്ങൾ


 2014 ജനുവരി 19 ന്  തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പുസ്തകപ്രകാശന വേദിയില്‍ ശ്രീ.മനോജ് രവീന്ദ്രന്‍ ആയിരുന്നു അധ്യ ക്ഷന്‍ . കോസ്റ്റ് ഗാർഡ് ഡയർക്ടര്‍ ശ്രീ ടി ആര്‍ ചന്ദ്രദത്ത് എച്ച്മുക്കുട്ടിയുടെ 'അമ്മീമ്മക്കക്കഥകൾ ' , ശ്രീ വി ആര്‍ സന്തോഷിനു നൽകി ചടങ്ങിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടർന്ന് കുഞ്ഞൂസിന്റെ "നീർമിഴിപ്പൂക്കൾ " ശ്രീ രാജു റാഫേല്‍ , ശ്രീമതി സബീന പൈലിക്ക് നൽകിയും റൈയ് നി ഡ്രീംസിന്റെ അഗ്നിച്ചിറകുകള്‍ , ശ്രീ മണിലാല്‍ , ശ്രീമതി പ്രസന്ന ആര്യനു നൽകിയും പ്രകാശിപ്പിച്ചു . ഭാവാന്തരങ്ങളുടെ പ്രകാശനം നടത്തിയത് ശ്രീ. ശിവന്‍ കരാഞ്ചിറയാണ്. ശ്രീ ലിജു സേവ്യര്‍ പുസ്തകം ഏറ്റു വാങ്ങി. ശ്രീ കുഴൂര്‍ വിത്സണ്‍ ചിരുകകൾ ചിലയ്ക്കുമ്പോള്‍ എന്ന കവിതാസമാഹാരം കലാവല്ലഭനു നൽകി പ്രകാശനം പൂർത്തിയാക്കി. എഴുത്തുകാരുടെ മറുപടി പ്രസംഗത്തിനു ശേഷം ശ്രീ ഫൈസല്‍ പകൽക്കുറി ,ശ്രീ വിജയകുമാര്‍ ടി ജി തുടങ്ങിയവര്‍ ആശംസകള്‍ അർപ്പിച്ചു.
കുഴുര്‍ വിത്സണ്‍ കവിത ചൊല്ലി ചടങ്ങിനു മാറ്റ് കൂട്ടി.മൂന്നു പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്ത റഫീക്കിനു വിഡ്ഢിമാൻ ഉപഹാരം നൽകി. കുഞ്ഞൂസ് സ്വാഗതവും ലീല എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.നൂറിലേറെ ബ്ലോഗർമാരുടെ സാന്നിധ്യംചടങ്ങില്‍ ഉണ്ടായിരുന്നു.

 ****************************************************************
  


Photo
 മനോജ്‌ രവീന്ദ്ര(നിരക്ഷരൻ )ന്റെ അധ്യക്ഷപ്രസംഗം 








1.എച്ച്മുക്കുട്ടിയുടെ അമ്മീമ്മക്കഥകൾ 

 ടി ആർ ചന്ദ്രദത്തിൽ നിന്നും വി ആര്‍ സന്തോഷ് ഏറ്റുവാങ്ങുന്നു 



Photo
                
         
2.കുഞ്ഞൂസി ന്റെ"നീർമിഴിപ്പൂക്കൾ''രാജുറാഫേല്‍ സബീനപൈലിക്കുനൽകുന്നു  
 



                                                                          
  3.റൈയ്നിഡ്രീംസിന്റെഅഗ്നിച്ചിറകുകള്‍ മണിലാലിൽ നിന്നും പ്രസന്ന ആര്യൻ ഏറ്റു വാങ്ങുന്നു

                                                                     


4.കഥാ സമാഹാരമായ ഭാവാന്തരങ്ങൾശിവൻ  കരാഞ്ചിറ ലിജുസേവ്യറിന് നൽകി പ്രകാശനം നടത്തുന്നു
        
 5ചിരുകകൾചിലയ്ക്കുമ്പോൾ(കവിതാസമാഹാരം)കുഴൂർവിൽസനിൽനിന്നുംവിജയകുമാർ 
മിത്രാക്കമഠം(കലാവല്ലഭൻ)ഏറ്റുവാങ്ങുന്നു                                                                                                                                                                                                                                               

4 comments: