Saturday, October 8, 2016

amazon.online sale -links

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Dstripbooks&field-keywords=ottakakkooth

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=veyilettam&rh=i%3Aaps%2Ck%3Aveyilettam

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=kallante+suvisesham&rh=i%3Aaps%2Ck%3Akallante+suvisesham

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Dstripbooks&field-keywords=kiliparanjath&rh=n%3A976389031%2Ck%3Akiliparanjath

http://www.amazon.in/Agniyay-Risha-Rasheed/dp/9383119462/ref=sr_1_1?s=books&ie=UTF8&qid=1475907714&sr=1-1&keywords=agniyay

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Dstripbooks&field-keywords=kanal+peytha+krushnapakshangal&rh=n%3A976389031%2Ck%3Akanal+peytha+krushnapakshangal

http://www.amazon.in/Kooval-Orormma-Apple-Jafar/dp/9383119381/ref=sr_1_fkmr0_1?s=books&ie=UTF8&qid=1475907945&sr=1-1-fkmr0&keywords=kooval+ororma

http://www.amazon.in/Canvasil-Pathiyenda-Chithrangal-Mahesh-Vaniyampara/dp/9383119446/ref=sr_1_fkmr0_1?s=books&ie=UTF8&qid=1475908014&sr=1-1-fkmr0&keywords=canvasilpathiyenda+chithrangal

http://www.amazon.in/Muth-Leela-M-Chandran/dp/9383119519/ref=sr_1_4?s=books&ie=UTF8&qid=1475908115&sr=1-4&keywords=muth

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Dstripbooks&field-keywords=samoohyananmaykkay

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=greeshmajjvalakal

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=kavyakashathile+paravakal&rh=i%3Aaps%2Ck%3Akavyakashathile+paravakal

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=ammadaivam&rh=i%3Aaps%2Ck%3Aammadaivam

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=mazhanoolukal+manyunna+nov&rh=i%3Aaps%2Ck%3Amazhanoolukal+manyunna+nov

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=janatt+donovan&rh=i%3Aaps%2Ck%3Ajanatt+donovan

 http://www.amazon.in/Ormmappusthakathile-Chillarathittukal-Juvairiya-Salam/dp/9383119551/ref=sr_1_fkmr0_1?s=books&ie=UTF8&qid=1475910458&sr=1-1-fkmr0&keywords=ormmappusthakathile+chillarathuttukal

 http://www.amazon.in/dp/9383119594


Thursday, September 29, 2016

ഒക്ടോബർ മാസം പരിശുദ്ധ കന്യാമറിയത്തിന്റെ മാസമാണ്. മാനവരക്ഷയ്ക്കു സ്വന്തം പുത്രനെമാത്രമല്ല, ശാന്തിയും സമാധാനവും ജീവിതവിജയവും നേടാൻ ഉതകുന്ന ജപമാലയും നല്കിയ ആ അമ്മയെ, മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്ന ഈ മാസത്തിൽ സീയെല്ലെസ്ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകം വായനക്കാർക്കായി നല്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. അതെ, " ക്രിസൺ ചിലമ്പിക്കുന്നേൽ" രചിച്ച "കുരിശിൻ ചുവട്ടിലെ അമ്മ" എന്ന ആത്മീയ കൃതിയുടെ പ്രകാശനം 2016 ഒക്ടോബർ 4നു വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലയിലെ കരുണാപുരം സെന്റ് ജൂഡ് ദേവാലയത്തിനടുത്തുള്ള ആഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ "റവ.ഡോ.ജിയോ പുളിക്കൽ" നിർവഹിക്കുന്നു. ഒട്ടനവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു.

കുരിശിൻചുവട്ടിലെ അമ്മ  (ആത്മീയലേഖനങ്ങൾ ) 
ക്രിസൺ ചിലമ്പിക്കുന്നേൽ 
അവതാരിക: റവ .ഫാ. ജിയോ പുളിക്കൽ 
കവർ: സുമേഷ് പെരളശ്ശേരി
പേജ് 64
വില 70രൂപ
പ്രസാധനം: സീയെല്ലെസ് ബുക്സ് തളിപ്പറമ്പ

ചുംബനത്തിലെ നീല മുദ്രകൾ ( കവിതകൾ )

ബക്രീദ് -ഓണം ആഘോഷങ്ങൾക്കു മാറ്റ് കൂട്ടാൻ സീയെല്ലെസ് ബുക്ക്സിന്റെ ഏറ്റവും പുതിയ പുസ്തകം ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നു.
ചുംബനത്തിലെ നീല മുദ്രകൾ ( കവിതകൾ )
അഭി വെളിയമ്പ്രയിൽ
അവതാരിക -പി എൽ ശ്രീധരൻ, പറക്കാട്
കവർ -സുമേഷ് പെരളശ്ശേരി
വില -100 രൂ .
പ്രസാധനം-സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

Tuesday, August 2, 2016

സീയെല്ലെസിന്റെ ജൂൺ മഴപ്പെയ്ത്തിൽ ഇതാ ഒന്നു കൂടി
അജിമോൻ രാഘവന്റെ "അമ്മദൈവം"
ഒരു പ്രസാധകക്കുറിപ്പ്‌ തയ്യാറാക്കാൻ ഇതുവരെ എനിക്കു തടസ്സങ്ങൾ ഉണ്ടായിട്ടില്ല. ഉള്ളടക്കത്തിലൂടെ കടന്നു പോകുമ്പോൾ തന്നെ എന്തെഴുതണം എങ്ങനെയെഴുതണം എന്ന ഒരു രൂപരേഖ മനസ്സിൽ ഉരുത്തിരിഞ്ഞു വരും. പക്ഷേ അമ്മദൈവം എന്റെ മുന്നിൽ വലിയൊരു ചോദ്യ ചിഹ്നം ആയി നിന്നു. എഴുതാൻ തുടങ്ങുമ്പോളെല്ലാം അകാരണമായ ഒരു വിങ്ങൽ മനസ്സിനെ കുത്തി നോവിച്ചു. ആമുഖം കിട്ടിയപ്പോൾ ആണ് അതിന്റെ കാരണം എനിക്കു വ്യക്തമായത്. ഇതിലെ കവിതകൾ വെറും അക്ഷരങ്ങളുടെ കൂട്ടമല്ല, നൊന്തുപിടഞ്ഞ ഒരാത്മാവിന്റെ അടക്കാനാവാത്ത സംഘർഷങ്ങളുടെ ബഹിർസ്ഫുരണമാണ്. അമ്മ കൈതൊട്ടനുഗ്രഹിച്ച അക്ഷരസാന്ത്വനം. കൂടുതൽ പറയുന്നില്ല. അനുഭവിച്ചറിയുമ്പോഴാണ് ആത്മസംതൃപ്തി അതിന്റെ പൂർണ്ണനിറവിൽ ലഭിക്കുന്നത്. അജിമോൻ രാഘവൻ എന്ന കവി സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിക്കും എന്നത് നിസ്സംശയമാണ്.
അമ്മദൈവം (കവിതകൾ)
കവി: അജിമോൻ രാഘവൻ
അവതാരിക: ഡോ. കെ എസ് രവികുമാർ
കവർ: സുമേഷ് പെരളശ്ശേരി
വില: 60 രൂപ
പ്രസാധനം: സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരി
ജുവൈരിയ സലാം.
ജീവിതം കടൽ പോലെ തിരമാലകൾ നിറഞ്ഞതാകയാൽ അനുഭവങ്ങൾക്കും ഓർമ്മകൾക്കും അതിന്റെ  പ്രക്ഷുബ്ധതയുണ്ടാകും. എന്നാൽ ചെറിയ രീതിയിൽ കാറ്റും കോളുമായി ഒഴുകി നീങ്ങിക്കൊ ണ്ടി രിക്കുന്ന സ്വന്തം ജീവിതത്തിലെ കുഞ്ഞനുഭവങ്ങൾ അടുക്കളയിലെ തിരക്കിനിട യിലും കുറിച്ച് വെയ്ക്കാനും സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനും എതിർപ്പുകൾ അതിജീവിച്ച് പരിശ്രമം തുടരുന്ന ജുവൈരിയ സലാം, അലസതകൊണ്ടും അതിജീവനത്തിനുള്ള സാഹചര്യക്കുറവു കൊണ്ടും അകത്തളങ്ങളിൽ ഒതുങ്ങുന്ന അല്ലെങ്കിൽ ഒതുക്കപ്പെടുന്നവർക്ക് ഒരു പ്രചോദനമാണ്. ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ തീര്ച്ചയായും ഒരു നല്ല വായനാനുഭവം ആയിരിക്കും.
ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ (ഓർമ്മക്കുറിപ്പുകൾ)
ജുവൈരിയ സലാം
അവതാരിക: .നജീബ് മൂടാടി
കവർ :ശബ്ന സുമയ്യ
വില: 80 രൂപ
പ്രസാധനം :സീയെല്ലെസ് ബുക്സ്.

Wednesday, July 27, 2016

മഴനൂലുകൾ മനയുന്ന നോവ് ....

മഴനൂലുകൾ  മനയുന്ന നോവ് ....

സീയെല്ലെസ് ബുക്സിനാൽ മെനയപ്പെട്ട, ഗിരീഷ് എന്ന ഗ്രാമീണന്റെ പ്രഥമകൃതി  മഴനൂലുകൾ  മനയുന്ന നോവ് ..സുഖമുള്ളൊരു നോവായി  നിങ്ങളുടെ മുന്നിലെത്തുന്നു. ഒരു  പ്രത്യേക ലക്‌ഷ്യം മുന്നിൽ കണ്ടാണ് ഈ പുസ്തകം പുറത്തിറക്കുന്നത്. ഇതിന്റെ എത്ര പതിപ്പുകൾ ഇറങ്ങിയാലും  ഇതിൽ നിന്നുള്ള ലാഭം മുഴുവനായും ആർ സി സി ക്ക് കൊടുക്കുവാനാണ് ഗ്രാമീണന്റെ തീരുമാനം. ഈ സദ്ദുദ്ദേശ്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. ലക്‌ഷ്യസാക്ഷാത്ക്കാരത്തിന്‌ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്. ക്യാൻസർ എന്ന മാരകരോഗത്താൽ വേദനിക്കുന്ന ഒരാൾക്കെങ്കിലും ഒരുകൈ സഹായം...അണ്ണാൻകുഞ്ഞിനും തന്നാലായത്....!!
കൃതി: മഴനൂലുകൾ മനയുന്ന നോവ് ( കവിതകൾ )
കവി: ഗ്രാമീണൻ
അവതാരിക: അക്കിത്തം
ആസ്വാദനം: പ്രൊഫ.ശ്രീലകം വേണുഗോപാൽ
കവർ: ഇസ്ഹാഖ് വി പി
വില:  60 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
കുവൈറ്റിൽ നിന്നും ഒരു കഥാസമാഹാരം കൂ‍ടി, ഇപ്പൊഴും തുടരുന്ന ജൂൺ മഴപ്പെയ്ത്തിൽ ഒരു കുളിരനുഭവമായി സീയെല്ലെസ് ബുക്സ് സന്തോഷപൂർവം സമർപ്പിക്കുന്നു. “വെയിലേറ്റം” സാഹിത്യ രംഗത്തെ അപൂർവ രചനയായ "ഒട്ടകക്കൂത്തി"നും സംഘ രചിതാക്കളിൽ ഒരാളായ "അബ്ദുല്ലത്തീഫ് നീലേശ്വര" ത്തിന്റെ "കള്ളന്റെ സുവിശേഷങ്ങൾ" എന്ന കഥാസമാഹാരത്തിനും പിന്നാലെ സംഘ രചിതാക്കളിൽ ഉൾപ്പെടുന്ന സതീശൻ പയ്യന്നൂരിന്റെ വെയിലേറ്റം വായനക്കാർക്ക് ഒരു നവ്യാനുഭവം ആയിരിക്കും.
വെയിലേറ്റം-(കഥാസമാഹാരം)
രചന: സതീശൻ പയ്യന്നൂർ
അവതാരിക: ജവാഹർ കെ എഞ്ചിനീയർ
കവർ: പ്രകാശൻ പുത്തൂർ
വില 100 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് .