Sunday, June 19, 2016

SUPRABHAATHAM 19/06/2016

വായനയും, അനുഭവവും എഴുത്തുകാരെ സൃഷ്ടിക്കുന്നത് സാധാരണയാണ്. എന്നാല്‍ പ്രസാധക രംഗത്ത് വരികയും ചുരുങ്ങിയ സമയത്തി നുള്ളില്‍ നൂറിനടുത്ത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലീല.എം.ചന്ദ്രന്‍ എന്ന ലീലാമ്മ ഈ മേഖലയിലെ അപൂര്‍വ്വ വ്യക്തിത്വ മാണ്.
ലൗലി ഡാഫോഡില്‍സ് എന്ന ലീലാമ്മയുടെ നോവലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഇതുവരെ 82ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്. നാലോളം പുസ്തകങ്ങള്‍ പണിപുരയിലാണ്. പ്രകാശനത്തിന് തയ്യാറായവയില്‍ ഒട്ടകക്കൂത്ത് എന്ന നോവല്‍ ലോക സാഹിത്യത്തില്‍ തന്നെ ശ്രദ്ധേയമായാക്കാവുന്ന ഒന്നാണെന്ന് ലീലാമ്മ പറയുന്നു. നാല് എഴുത്തുകാര്‍ ചേര്‍ന്ന സാഹിത്യ കൂട്ടായ്മ സംഘനോവല്‍ എന്ന ആശയത്തോടെ തയ്യാറാക്കിയ
നോവല്‍ ലോക സാഹിത്യത്തിലെ അപൂര്‍വ്വതയാണ്.

സ്വന്തം രചനകള്‍ അച്ചടിച്ചു കാണാന്‍ ആഗ്രഹിക്കുന്ന പുതിയ എഴുത്തുകാരുടെ രചനകളാണ് താന്‍ പുറത്തിറക്കുന്നതെന്നും കൂടുതലും പ്രവാസികളായ എഴുത്തുകാരാണെന്നും, ലാഭത്തേക്കാള്‍ പറഞ്ഞറിയിക്കാനാ

കാത്ത ആത്മ സംതൃപ്തിയാണ് ഓരോ പുസ്തകവും പുറത്തിറങ്ങുമ്പോള്‍ ലഭിക്കുന്നതെന്നും ഈ എഴുത്തുകാരി പറയുന്നു. റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ചന്ദ്രനാണ് ഭര്‍ത്താവ്. രണ്ട് ആണ്‍മക്കള്‍.
തളിപ്പറമ്പ് പുളിമ്പറമ്പില്‍ താമസിക്കുന്നു.
ഫോണ്‍ : 9747203420

ബൈജു.ബി.കെ

2 comments: